Global Hands News

കൊല്ലം രൂപതാ പ്രോലൈഫ് കോർഡിനേറ്ററും കെ സി ബി സി പ്രോലൈഫ് സംസ്ഥാന സമിതി ആനിമേറ്ററുമായ

Posted on 25-Aug-2025 | By gloadmin | 1 mins read

കൊല്ലം രൂപതാ പ്രോലൈഫ് കോർഡിനേറ്ററും കെ സി ബി സി പ്രോലൈഫ് സംസ്ഥാന സമിതി ആനിമേറ്ററുമായ

കർമ്മല റാണി ട്രെയിനിംഗ് കോളേജിൽ പ്രോലൈഫ് ഞായർ ആചരണം സംഘടിപ്പിച്ചു. കൊല്ലം രൂപതാധ്യക്ഷനും കെ സി ബി സി ഫാമിലി കമ്മീഷൻ ചെയർമാനുമായ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി പ്രോലൈഫ് ഞായർ ആചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജീവന്റെ സമഗ്രപോഷണം സകല തലങ്ങളിലേക്കും എത്തിക്കുവാനുള്ള പ്രവർത്തനത്തിന്റെ ഭാഗമാണ് പ്രോലൈഫ് ഞായർ ആചരണമെന്ന് ബിഷപ് പറഞ്ഞു.ഈ കാലഘട്ടത്തിൽ ജീവനെതിരായ നിയമനിർമ്മാണങ്ങളും മദ്യം മയക്കുമരുന്ന് ഭ്രൂണഹത്യ തുടങ്ങി ജീവനെതിരായ തിന്മകളുടെ ഉദാരവൽക്കരണവുമാണ് നടന്നുവരുന്നത്. ഇവിടെയാണ് ജീവന്റെ സംരക്ഷണം ലക്ഷ്യം വെച്ചുള്ള പ്രോലൈഫ് ഞായറിന്റെ പ്രസക്തി എന്ന് ബിഷപ്പ് പറഞ്ഞു.