Global Hands News

തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ സംഘടിപ്പിച്ച വലിയ കുടുംബസംഗമമായ ഇടയനോടൊപ്പം ഒരു ദിനം എന്ന പരിപാടി സമാപിച്ചു

Posted on 25-Aug-2025 | By gloadmin | 1 mins read

തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ സംഘടിപ്പിച്ച വലിയ കുടുംബസംഗമമായ ഇടയനോടൊപ്പം ഒരു ദിനം എന്ന പരിപാടി സമാപിച്ചു

മക്കൾ മനസ് തുറക്കുന്നു.ക്രിസ്തുവിന്റെ കാരുണ്യകരങ്ങളാൽ അവനവരെ ചേർത്തുപിടിക്കുന്നു എന്നുള്ള ആദർശവാക്യമുയർത്തി കെ സി ബി സി പ്രോലൈഫ് സമിതി കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ സംഘടിപ്പിച്ച വലിയ കുടുംബസംഗമമായ ഇടയനോടൊപ്പം ഒരു ദിനം എന്ന പരിപാടി സമാപിച്ചു. നാലോ അതിലധികമോ മക്കളുള്ള കുടുംബങ്ങൾ മാതാപിതാക്കളും കുഞ്ഞുങ്ങളുമായി കൊല്ലം ബിഷപ് ഡോ പോൾ ആന്റണി മുല്ലശ്ശേരി പിതാവിനോടൊത്തായിരിക്കുന്ന പരിപാടിയായിരുന്നു ഇടയനോടൊപ്പം ഒരു ദിനം. ഉദ്ഘാടന സമാപന ചടങ്ങുകളോ പ്രസംഗങ്ങളോ പരിപാടിയിൽ ഉണ്ടായിരുന്നില്ല.പിതാവും കുഞ്ഞുങ്ങളും ചേർന്ന് പാട്ടുകൾ